കോഴിക്കോട്:വടകരയില്‍ പതിനൊന്നേ മുക്കാല്‍ ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി . കൊടുവള്ളി സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നാണ് പണം പിടികൂടിയത്.വടകര റെയില്‍വേ സ്റ്റേഷനു സമീപം വെച്ചാണ് വടകര ഡിവൈസ്പി ഇയാളെ പിടികൂടിയത്. കോഴിക്കോട് നിന്ന് തീവണ്ടിയില്‍ എത്തിയ അബ്ദുല്‍ മജീദ് വടകര, തലശേരി ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് പണമെന്ന് പൊലീസ് അറിയിച്ചു.