ഇവര്‍ക്കാര്‍ക്കും വെവ്വേറെ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല എന്നതിനാല്‍ ഇത്തരം ഉത്തരവുകള്‍ക്ക് പ്രസക്തിയില്ല എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം.
കൊച്ചി: പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയുടെ ചെയര്മാനും മെമ്പര്മാരും ഒരുമിച്ചു മാത്രമേ ഉത്തരവുകള് ഇറക്കാവൂ എന്ന് ഹൈക്കോടതി. ചെയര്മാനോ മെമ്പര്മാരോ ജില്ലാ ഭാരവാഹികളോ വെവ്വേറെ ഓര്ഡറുകള് ഇറക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തല്.
പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്പേഴ്സണ്, മെമ്പര്മാര്, ജില്ലാ ഭാരവാഹികള് എന്നിവര് വെവ്വേറെ ഇറക്കിയ ഉത്തരവുകള് ചോദ്യം ചെയ്ത 32 ഹര്ജികള് പരിഗണിച്ചശേഷമാണ് ജസ്റ്റിസ് ഷാജി പി ചാലി ഇങ്ങിനെ ഒരു നിഗമനത്തില് എത്തിയത്. ഇവര്ക്കാര്ക്കും വെവ്വേറെ പ്രവര്ത്തിക്കാന് അധികാരമില്ല എന്നതിനാല് ഇത്തരം ഉത്തരവുകള്ക്ക് പ്രസക്തിയില്ല എന്നതായിരുന്നു ഹര്ജിക്കാരുടെ വാദം.
കേരള പോലീസ് ആക്ട്, 2011 പ്രകാരം ചെയര്പേഴ്സണ്, മെമ്പര്മാര്, ജില്ലാ ഭാരവാഹികള് എന്നിവര് ഒരുമിച്ചാണ് പ്രവര്ത്തിക്കേണ്ടത് എന്നും ഹര്ജിക്കാര് വാദിച്ചു. കേരള പോലീസ് ആക്ട്, സെക്ഷന് 111 പ്രകാരം സ്വതന്ത്രമായി പ്രവര്ത്തിക്കാന് ഭാരവാഹികള്ക്ക് അധികാരമില്ല എന്ന് കോടതി പറഞ്ഞു. അതിനാല് ചെയര്പേഴ്സണ്, മെമ്പര്മാര്, ജില്ലാ ഭാരവാഹികള് എന്നിവര് വെവ്വേറെ പുറപ്പെടുവിച്ച ഉത്തരവുകള്ക്ക് നിയമ സാധുതയില്ല എന്നും കോടതി ഉത്തരവില് പറയുന്നു.
