കേസിൽ കക്ഷിചേർക്കണമെന്ന എഎന്‍ രാധാകൃഷ്ണന്റെ അപേക്ഷ കോടതി തല്ക്കാലം പരിഗണിച്ചില്ല

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹർജിയിലാണ് കോടതി നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസിൽ പ്രധാന പ്രതികൾ ഇപ്പോഴും പുറത്തു തന്നെയാണെന്ന് അഖിലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ അന്വേഷണം നല്ലരീതിയിൽ പുരോഗമിക്കുകയാണെന്നായിരുന്നു സർക്കാർ നിലപാട്. കേസിൽ കക്ഷിചേർക്കണമെന്ന ബിജെപി ജനറൽ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ അപേക്ഷ കോടതി തല്ക്കാലം പരിഗണിച്ചില്ല.

രാഷ്ട്രീയ ഇടപെടൽ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരനാകുന്നത് തെറ്റല്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ കളിക്കുള്ള വേദിയാക്കി കോടതിയെ മാറ്റരുതെന്നും പറഞ്ഞു. ഹർജി അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.