കൊച്ചി: വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസില്‍ പയ്യന്നൂരിലെ അഭിഭാഷക ശൈലജ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ ശൈലജയും സഹോദരിയും തട്ടിയെടുത്തെന്നാണ് കേസ്. ശൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്‌തെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ജാനകിയെ പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ശൈലജ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് കരുതുന്നത്.