കൊച്ചി: പി.വി.അൻവറിന്‍റെ തടയണ പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി . തടയണ പൊളിക്കുന്നത് സംബന്ധിച്ച നടപടികൾ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അൻവറിന്‍റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറം ജില്ലാകളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുള്‍ ലത്തീഫ് പരാതി നല്‍കിയിരിക്കുന്നത്.ഏറനാട് താലൂക്കില്‍ തന്റെ പേരിലുള്ള 8 ഏക്കറിലാണ് തടയണയെന്നും തന്റെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ ഉത്തരവിറക്കിയതെന്നും അബ്ദുള്‍ ലത്തീഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.