കൊച്ചി: ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ വാട്ടര്‍ അതോറിറ്റി എംഡി എ. ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഷൈനയ്ക്കെതിരായ നടപടി അവസാനിപ്പിച്ചത്. ചെന്നൈ ആസ്ഥാനമായ ഇഎസ്ഐഎല്‍ എന്ന കമ്പനിയാണ് ജല അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കരാര്‍ തുക വര്‍ധിപ്പിച്ചു കൊടുക്കണമെന്ന കോടതിയുടെ ഉത്തരവ് വാട്ടര്‍ അതോറിറ്റി എംഡി പാലിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്നാണ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എംഡി അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഷൈനാമോള്‍ക്കെതിരായി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
