വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓർത്തഡോക്സ്‌ വൈദികന് ജാമ്യം കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം

കൊച്ചി: കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓർത്തഡോക്സ്‌ വൈദികൻ ജോബ് മാത്യുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം, ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചത്. കേസില്‍ പ്രതികളായ മറ്റു രണ്ട് വൈദികരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണനയിലാണുള്ളത്.