ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ ബഞ്ചാണ് ഹ‍ർജികൾ പരിഗണിക്കുന്നത്. 

കൊച്ചി:പി.വി. അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കും ചീങ്കണ്ണിപാലിയിലെ തടയണയും പൊളിച്ചുനീക്കണമെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ ബഞ്ചാണ് ഹ‍ർജികൾ പരിഗണിക്കുന്നത്. 

ചീങ്കണ്ണിപ്പാലിയിലെ തടയണ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചു നീക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന നിലമ്പൂര്‍ സ്വദേശി എം.പി. വിനോദിന്‍റെ ഹ‍ർജിയും പാര്‍ക്കും തടയണയും പൊളിക്കണമെന്നും ഭൂനിയമം ലംഘിച്ച് അധിക സ്വത്ത് സമ്പാദിച്ചതിന് എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയുമാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.