വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് രവീന്ദർ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്
ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്ക് പിന്നാലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഡി നൽകിയ രാജി ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി തളളി. ജോലിയിൽ ഉടൻ തിരികെ പ്രവേശിക്കാൻ കോടതി നിർദേശം നൽകി.
വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് രവീന്ദർ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്.സ്വാമി അസീമാനന്ദ ഉൾപ്പെടെ മക്ക മസ്ജിദ് കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടുളള വിധി പ്രസ്താവത്തിന് മണിക്കൂറുകൾക്കകമായിരുന്നു രാജി.
