കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാണ് നാലു കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലുളളത്. സമാന ആവശ്യം ഉന്നയിച്ച് കൂടുതല്‍ കോളജുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി സ്വകാര്യമാനേജ്‌മെന്റുകളുടെ അവകാശത്തിന്‍മേലുളള കടന്നുകയറ്റവും മുന്‍ ധാരണകളുടെ ലംഘനവുമാണെന്നാണ് പ്രധാന വാദം. ഹര്‍ജികളെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.