കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

നിലവിലെ ഓര്‍ഡിനന്‍സും ഫീസ് ഘടനയും തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് താല്‍ക്കാലികമാണെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി.