പുകഞ്ഞ് കത്തിക്കൊണ്ടിരുക്കുന്ന ഫോണിന്റെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

മുംബൈ: ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നയാളുടെ പോക്കറ്റില്‍ വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചു. മുബൈയിലെ ബാന്‍ദപിലാണ് സംഭവം. ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂണ്‍ നാലിന് ഉച്ചയ്ക്കാണ് സംഭവം. 

പോക്കറ്റില്‍ നിന്ന് പുകയുന്ന ഫോണ്‍ ഇയാള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. പുകയുന്ന ഫോണ്‍ വലിച്ചെറിഞ്ഞതോടെ ഹോട്ടലില്‍ മറ്റ് സീറ്റില്‍ ഇരുന്നവരും പരിഭ്രാന്തരായി. ഫോണിന്റെ ഉടമസ്ഥനെ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Scroll to load tweet…

മാര്‍ച്ച് മാസത്തില്‍ ഒഡിഷയില്‍ യുവാവ് ഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിരുന്നു. ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരിക്കുന്ന ഫോണ്‍ ഉപയോഗിച്ചപ്പോഴായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ പതിനെട്ടുകാരിയുടെ കയ്യിലും കാലിലും നെഞ്ചിലുമായി ഏറ്റ ഗുരുതര പൊള്ളലുകളാണ് മരണത്തിന് കാരണമായത്.