ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ക്ലാസിന്‍റെ മുൻവശത്ത് കളിച്ചതിനാണ് കുട്ടിയെ അടിച്ചതെന്നാണ് പരാതി. കുട്ടിയുടെ പുറകില്‍ കൂടി വന്ന് തലയില്‍ മൊബൈല്‍ കൊണ്ട് അടിച്ചു. മര്‍ദ്ദനമേറ്റ കുട്ടിയുടെ തലയില്‍ നിന്നും രക്തം വാര്‍ന്നു. സ്കൂളിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കൊല്ലം: കൊട്ടാരക്കര സെൻറ് തെരേസാസ് സ്കൂളിലെ വിദ്യാര്‍ത്ഥിയെ പ്രധാന അധ്യാപിക മൊബൈല്‍ കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ജോബിനയെ സ്കൂളില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ക്ലാസിന്‍റെ മുൻവശത്ത് കളിച്ചതിനാണ് കുട്ടിയെ അടിച്ചതെന്നാണ് പരാതി. കുട്ടിയുടെ പുറകില്‍ കൂടി വന്ന് തലയില്‍ മൊബൈല്‍ കൊണ്ട് അടിച്ചു. മര്‍ദ്ദനമേറ്റ കുട്ടിയുടെ തലയില്‍ നിന്നും രക്തം വാര്‍ന്നു. സ്കൂളിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്കൂളിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. സംഭവത്തെത്തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്‍റ് പ്രാഥമികാന്വേഷണം നടത്തി. പ്രധാന അധ്യാപിക മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ചില ജീവനക്കാരും മറ്റ് വിദ്യാര്‍ത്ഥികളും മൊഴി നല്‍കി തുടര്‍ന്നാണ് അധ്യാപികയെ സസ്പെന്‍റ് ചെയ്തത്.