അടുത്തിടെ പി എസ് സി നടത്തിയ കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ് II തസ്‌തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളാണ് ആശങ്കയിലായത്. ഹെല്‍ത്ത് ഇന്‍സ്‌പെക്‌റ്റര്‍ കോഴ്‌സ് മുമ്പ് നടത്തിയിരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആയിരുന്നു. പിന്നീടാണ് ഈ കോഴ്‌സ് രണ്ടുവര്‍ഷത്തെ ഡിപ്ലോമ എന്ന നിലയില്‍ ഹെല്‍ത്ത് ഡയറക്‌ടറേറ്റ് നേരിട്ട് നടത്തിയത്. അതേസമയം ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കോഴ്‌സ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് നടത്തിയിരുന്ന കാലത്ത് ഇറക്കിയ വിജ്ഞാപനം കേരള പി എസ് സി തിരുത്താന്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് ഡയറക്‌ടറേറ്റ് നടത്തിയ കോഴ്‌സ് പഠിച്ച വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായിരിക്കുകയാണ്. വിജ്ഞാപനം തിരുത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ആരോഗ്യമന്ത്രി കെ കെ ഷൈലജയ്‌ക്ക് നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ച് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്‌തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ പങ്കെടുക്കുകയും ചെയ്‌തു.