മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ച സംഭവത്തില്‍ വിശദീകരണം നല്‍കി റെയില്‍വേ. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷ​മീ​ർ- സു​മ​യ്യ ദമ്പതികളുടെ മ​ക​ൾ മ​റി​യം ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വച്ച് മരിച്ചത്.

മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു മാ​സം മു​ന്‍പ് മ​റി​യ​ത്തി​നു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച​പ്പോ​ൾ ഇ​രി​ക്കൂ​രി​ലെ ഡോ​ക്ട​റെ കാ​ണി​ച്ചു. ശ്രീ​ചി​ത്ര​യില്‍ നിന്നും കുട്ടിയെ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു.

ഇ​തി​നാ​യി രാ​ത്രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒ​ടു​വി​ൽ സു​മ​യ്യ കു​ട്ടി​യു​മാ​യി ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ലും ഷ​മീ​ർ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലും ക​യ​റി. തി​ര​ക്കേ​റി​യ ബോ​ഗി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തു നി​ല വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ൽ പി​ന്നീ​ട് സു​മ​യ്യ കു​ഞ്ഞു​മാ​യി സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി. 

എ​ന്നാ​ൽ, ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഓ​രോ കോ​ച്ചി​ൽ​നി​ന്നും ഇവരെ ഇ​റ​ക്കി​വി​ട്ടു. സീ​റ്റി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നും വേ​ണ്ടി ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നും അ​ടു​ത്ത കോ​ച്ചി​ലേ​ക്കു മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​രോ സ്റ്റേ​ഷ​നി​ലും ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. 

എന്നാല്‍ സംഭവം അന്വേഷിച്ചെന്നും സീറ്റ് ചോദിച്ച് ആരും ടിക്കറ്റ് പരിശോധകരെ സമീപിച്ചില്ലെന്നാണ് റെയില്‍വേയ്ക്ക് വേണ്ടി പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കുന്നത്. കുഞ്ഞിന്‍റെ മരണത്തില്‍ അതീവ ഖേദമുണ്ടെന്നും. അറിഞ്ഞിരുന്നുവെങ്കില്‍ സംഭവം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നും റെയില്‍വേ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ അര്‍ദ്ധരാത്രി മൂന്ന് മണിക്കിടെ 8 കോച്ചുകളില്‍ രോഗബാധിതയായ കുഞ്ഞുമായി സുമയ്യ കയറിയിറങ്ങിയെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നതിനാല്‍ റെയില്‍വേയുടെ വാദം തീര്‍ത്തും പൊള്ളയാണ് എന്നാണ് ഉയരുന്ന ആരോപണം.