Asianet News MalayalamAsianet News Malayalam

മരണമടഞ്ഞ പ്രവാസിയുടെ വീട്ടിൽ കമ്പനിയുടെ ഉടമസ്ഥൻ നേരിട്ടെത്തി; വൈറലായി മനുഷ്യ സ്നേഹത്തിന്‍റെ കഥ

മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നൽകാനായി ഇൻഷ്വറൻസ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബർട്ട് ലീ ചെങ്ങന്നൂരിൽ നേരിട്ടെത്തുകയായിരുന്നു

heartful company owner handover financial aid to dead employe family
Author
Kerala, First Published Jan 14, 2019, 11:30 AM IST

ചെങ്ങന്നൂര്‍: ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെ മനുഷ്യ സ്നേഹവുമായാണ് ഹംബർട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗൾഫിൽ അദ്ദേഹത്തിന്‍റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ചെങ്ങന്നൂർ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. 

മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നൽകാനായി ഇൻഷ്വറൻസ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബർട്ട് ലീ ചെങ്ങന്നൂരിൽ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിച്ചു. 

ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥൻ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ മനുഷ്യ സ്നേഹത്തിന്‍റെ കഥ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടൻ തന്നെ മൃതദേഹം നാട്ടിൽ ഏത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥൻ ഹംബർട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇൻഷ്വറൻസ് തുകയും കമ്പനിയും സ്റ്റാഫ് കൾ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി....
ഒരു കമ്പനിയുടെ CE0 വന്ന് തുക കൈമാറുന്നത് അപൂർവമാണ്.... കമ്പനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്...
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികൾ

Follow Us:
Download App:
  • android
  • ios