കടലേറ്റത്തെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക്  വെള്ളം കയറിയിരുന്നു

കൊച്ചി: കേരളതീരത്തെ കടല്‍ ഇന്നും പ്രക്ഷുബ്ധമായി തുടരുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.2.5 മീ. മുതല്‍ 3 മീറ്റർ ഉയരത്തിൽ വരെ തിരകൾ അടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. 

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ കടലേറ്റത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടലേറ്റത്തെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറിയിരുന്നു.. തിരുവനന്തപുരത്ത് മാത്രം ഇരുപതിലധികം വീടുകൾക്ക് കേടു പറ്റി.

തൃശൂർ അഴീക്കോട് മുനയ്ക്കൽ ബീച്ചില്‍ ഇന്നലെ കാണാതായ അശ്വിനി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച്ച രാവിലെ കണ്ടെടുത്തിട്ടുണ്ട്. കനത്ത നാശം ഉണ്ടായ ആലപ്പുഴ ഒറ്റമശ്ശേരിയിൽ ക്യാംപ് തുറന്നു. കാലക്രമണം ശക്തമായാൽ കൂടുതൽ പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചേക്കും