മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചൂട് പെട്ടന്ന് കൂടിവരുന്ന പ്രതിഭാസമാണ് ഇപ്പോള്‍ ഉള്ളത്. ഈ പ്രതിഭാസം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതികാഘാതവും ഉണ്ടാക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനവാരം 37 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അതേ താപനില ജനുവരി അവസാന വാരം നേരിട്ടതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
മഴക്കുറവ് കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാക്കിയതിനാല്‍ വരള്‍ച്ച മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കുന്നു. പാലക്കാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടിവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദ്ഗദര്‍ പറയുന്നു. വരും മാസങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രവും നല്‍കുന്നത്. ഇക്കാലമെങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് കേരളം.
