റെയില്‍വേ സ്റ്റേഷുകളില്‍ സെല്‍ഫി പ്രേമം വേണ്ടനടപടിയുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: സെല്‍ഫി ഭ്രമം നിരവധി ജീവനെടുത്തതോടെ റെയില്‍വേ സ്റ്റേഷുകളില്‍ സെല്‍ഫി പ്രേമം വേണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തോ, ട്രയിനിലോ, പാളത്തിന് സമീപമോ നിന്ന് സെല്‍ഫി എടുത്ത് പിടിക്കപ്പെട്ടാല്‍ കനത്ത പിഴ ഒടുക്കേണ്ടിവരും. നിയമം ലഘിക്കുന്നവര്‍ 20,000 രൂപ പിഴ നല്‍കണം.

സെല്‍ഫിയെടുക്കുന്നതിനിടെ അപകടം പെരുകുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും തീരുമാനമായി. 500 രൂപയാണ് സ്റ്റേഷന്‍ മലിനപ്പെടുത്തിയാല്‍ പിഴ. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തീരുമാനം നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം.