ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഇടുക്കി: ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില് ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തൊടുപുഴ, ഉടുമ്പന്ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലാണ് ജാഗ്രതാ നിര്ദേശം. കനത്ത കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്.
അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളില് അടുത്ത മൂന്ന് മണിക്കൂറിനുള്ളില് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ജാഗ്രതാ നിര്ദേശം. മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്. പൊലിസ്, ഫയര്ഫോഴ്സ് , ഫിഷറീസ് വിഭാഗങ്ങളേോട് അടിയന്തര ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് ഒരുങ്ങിയിരിക്കാന് സര്ക്കാര് നിര്ദേശം നല്കിയിട്ടുണ്ട്.
