അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അടുത്ത മൂന്നു ദിവസങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില് അടിയന്തിര നടപടികള് സ്വീകരിക്കാന് എറണാകുളം ജില്ല കളക്ടര് വിവിധ വകുപ്പുകള്ക്ക് നിര്ദേശം നല്കി.
ക്യാംപ് ഓഫീസില് ചേര്ന്ന അവലോകന യോഗത്തിലാണ് നിര്ദേശം. ചെല്ലാനം, വൈപ്പിന് മേഖലകളില് ജിയോബാഗ് സ്ഥാപിക്കലും കാന ശുചീകരണവും അടിയന്തിരമായി പൂര്ത്തിയാക്കാന് കളക്ടര് നിര്ദേശിച്ചു. കടല്ക്ഷോഭം രൂക്ഷമായ ബസാര്, കമ്പനിപ്പടി പ്രദേശങ്ങളില് കടല്വെള്ളം വീടുകളില് കയറുന്നത് തടയുന്നതിന് നടപടി പുരോഗമിക്കുകയാണ്.
