തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ മരം വീണ്, ബസ് പൂർണമായും തകർന്നു. നിമിഷങളുടെ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഏണിക്കര പേരൂർക്കട റൂട്ട് ബസാണ് അപകടത്തിൽപ്പെട്ടത്.
പേരൂർക്കടയിലെത്തിയശേഷം ഉച്ചഭക്ഷണത്തിനായി ഡ്രൈവറും കണ്ടക്ടറുമിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന വൻമരം ബസിമുമുകളിലേക്കു വീഴുകയായിരുന്നു. ബസ് പൂർണമായും തകർന്നു. തലനാരിഴയ്ക്കാണ് ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത്.
ജില്ലയിൽ പല സ്ഥലങ്ങളിലും മരങ്ങൾ വീണ് വൈദ്യതിലെനുകൾ പൊട്ടി. വരും ദിവസങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
