ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടകുമെന്നാണ് വിലയിരുത്തല്‍. ഒപ്പം ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് തീരദേശ നിവാസികളുടെ ആവശ്യം. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങള്‍ കേന്ദ്രീകരിച്ച്, കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കേണ്ടതുണ്ട്. ക്യാംപുകളിലെത്തുന്നവര്‍ക്കായുള്ള ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യതയും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒറീസ്സ പോലുള്ള സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഏറെ പ്രയോജനം ചെയ്തു. മരണസംഖ്യ ഗണൃമായി കുറക്കാന്‍ കഴിഞ്ഞു. പകര്‍ച്ച വ്യാധികളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ആവശ്യത്തിനുള്ള ഡോക്ടര്‍മാരെയും സജ്ജമാക്കണം. മരുന്നിന്റെ ലഭ്യതയും ഉറപ്പാക്കണം. കടലാക്രമണമുണ്ടാകാന്‍ സാധ്യതയേറിയ തീരദേശമേഖല, മണ്ണിടിച്ചിലിനും മരം വീഴ്ച്ചയ്ക്കും സാധ്യതയുള്ള മലയോരമേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.