സംസ്ഥാനത്ത് ദുരിതപേമാരി തുടരുകയാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുൾപ്പൊട്ടൽ ഉണ്ടായി. വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മഴക്കെടുതി നേരിടാൻ ജനങ്ങൾ കഴിയുന്നത്ര സഹായം നൽകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപേമാരി തുടരുകയാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുൾപ്പൊട്ടൽ ഉണ്ടായി. വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മഴക്കെടുതി നേരിടാൻ ജനങ്ങൾ കഴിയുന്നത്ര സഹായം നൽകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  • മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും; 138 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്
  • ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട്

വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട്. 

  • ഇടുക്കി ഡാമിൽ രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു

 ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്. ഇതോടെ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടി. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

  • ഭൂതത്താൻ കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു
  • കക്കയം ഡാം വീണ്ടും തുറന്നു
  • നിലമ്പൂർ തൊഴിലാളികൾ കുടുങ്ങി

ചാലിയാറിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറി നിലമ്പൂർ മുണ്ടേരിയിൽ സർക്കാർ സീഡ് ഫാമിൽ നിരവധി തൊഴിലാളികൾ കുടുങ്ങി

  • പമ്പ ത്രിവേണി വെള്ളത്തിനടിയിൽ, തന്ത്രിയെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കും
  • ശനിയാഴ്ച വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഒഡീഷ തീരത്ത് ന്യൂനമർദ്ദം ശക്തിപ്രാപിച്ചു . മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു
  • ശക്തമായ മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. ദേശീയ പാതയിൽ വെള്ളം കയറി
  • മണ്ണുത്തി വെറ്റിനറി കോളേജില്‍ മരം വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. ചെമ്പുത്തറ സ്വദേശി ഷാജിയാണ് മരിച്ചത്
  • ബാണാസുരസാഗ‌ർ അണക്കെട്ടിലെ നാലാമത്തെ ഷട്ടറും ഉയർത്തി
  • അടിമാലി കൊരങ്ങാട്ടിയിൽ ഉരുൾപൊട്ടി തടയണ ഒലിച്ചുപോയി
  • ഇടുക്കി ചുരുളിയിൽ ഉരുൾപൊട്ടൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു
  • അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകൾ തകർന്നു
  • വയനാട് മട്ടിക്കുന്ന് വനത്തിലും കുറിച്യർ മലയിലും ഉരുൾപൊട്ടൽ
  • താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
  • മാനന്തവാടി തലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായെന്ന സംശയത്തെ തുടർന്ന് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തുന്നു
  • കോഴിക്കോട് കണ്ണപ്പൻകുണ്ട് പുഴയിൽ മലവെള്ളപ്പാച്ചിൽ
  • കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ
  • കോഴിക്കോട് പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി