Asianet News MalayalamAsianet News Malayalam

അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

heavy rain forcasted in kerala
Author
First Published Jun 27, 2016, 3:16 PM IST

29ാം തീയതി രാവിലെ വരെ നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്തേക്കാം. വിഴിഞ്ഞം ഉള്‍പ്പടെ സംസ്ഥാനത്ത് ഉടനീളം തീര മേഖലയില്‍ ശക്തമായ  കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്. നാലടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്  എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios