വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി: ഇടുക്കി ജില്ലയിലെങ്ങും കാറ്റും മഴയും ശക്തമായ് തുടരുകയാണ്. അപകട സാദ്ധ്യത കണക്കിലെടുത്ത് അംഗൻവാടി മുതൽ ഹയർ സെക്കന്ടറി വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാമ്പാറും പെരിയാറുമടക്കമുളള ആറുകളും തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പുയർന്നതിനെ തുടർന്ന് തുറന്ന അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടുമുയർത്തി. 

തൊടുപുഴ മലങ്കര അണക്കെട്ടറിന്‍റെ ഷട്ടർ ഒരു മീറ്ററോളമാണ് കൂടുതലായ് ഉയർത്തിയത്. ജില്ലയിലെമ്പാടും ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ തുടരുന്നതിനാൽ മലഞ്ചെരുവുകളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കുന്നതടക്കമുളള കരുതലുകളെടുക്കാനും അധികൃതർ നിർദ്ദേശിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും തേക്കടി തടാകത്തിൽ ബോട്ട് സർവ്വീസ് വേണ്ടെന്നു വച്ചിരിക്കുകയാണ്.