തെന്മല പരപ്പാർ ഡാം തുറന്നു
കൊല്ലം: മഴ ശക്തമായി തുടരുന്നതിനാൽ മൺറോ തുരുത്തിൽ ജലനിരപ്പ് ഉയരുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ തെന്മല പരപ്പാർ ഡാം തുറന്നതിനാൽ അവിടെ ജല നിരപ്പ് കൂടുതൽ ഉയരുന്ന സാഹചര്യവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പെരുങ്ങാലം ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിന് നാളെയും മറ്റന്നാളും (ജൂലൈ 20, 21 തിയതികളിൽ) അവധിയായിരിക്കും.
ഇന്ന് പെരുങ്ങാലം സ്ക്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടു പോകുന്നതിനായി ഒരു അഡീഷണൽ ബോട്ട് സർവീസ് പെരുങ്ങാലത്തിനും കോയിവിളക്കും ഇടയിൽ ഏർപ്പെടുത്താൻ എസ്ഡബ്ലുടിസിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
