ജില്ലയിൽ 6300 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്
പത്തനംതിട്ട: ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറക്കുമെന്ന് കലക്ടർ പി.ബി ന്യൂഹ് അറിയിച്ചു. മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിനു ശേഷമാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
ജില്ലയിൽ തിരുവല്ല താലൂക്കിലെ പെരിങ്ങര, നിരണം, കടപ്ര, നെടുംപ്രം എന്നിവിടങ്ങിലാണ് ഏറെ കാമ്പുകൾ പ്രവർത്തിക്കുന്നതെന്നും ഒറ്റപ്പെട്ട ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും അവശ്യ സാധനങ്ങളുടെ വിതരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്നാലെ കൃഷി നാശം സംഭവിച്ച കർഷകർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിൽ 6300 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
