ആശുപത്രിയില്‍ എപ്പോള്‍ വേണമെങ്കിലും വെെദ്യുതി അപകടം ഉണ്ടാകുമോയെന്നുള്ള ആശങ്കയിലാണ് ആളുകളെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളം നിറഞ്ഞതോടെ പ്രധാന ഉപകരണങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചു.
പാറ്റ്ന: ബീഹാറില്‍ കനത്ത മഴയില്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളജിന്‍റെ തീവ്രപരിചരണ വിഭാഗത്തിലടക്കം വെള്ളം കയറിയതോടെ രോഗികള്‍ വലയുകയാണ്. ഡോക്ടര്‍മാര്‍ മുട്ടറ്റം വെള്ളത്തില്‍ നിന്നാണ് ചികിത്സ നല്‍കുന്നത്. 100 ഏക്കറില്‍ 750 കിടക്കുകള്‍ ഉള്ള മെഡിക്കല്‍ കോളജിന്‍റെ വരാന്തകളില്‍ എല്ലാം അഴുക്ക് വെള്ളം തളം കെട്ടിക്കിടക്കുകയാണ്.
ആശുപത്രിയില്‍ എപ്പോള്‍ വേണമെങ്കിലും വെെദ്യുതി അപകടം ഉണ്ടാകുമോയെന്നുള്ള ആശങ്കയിലാണ് ആളുകളെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളം നിറഞ്ഞതോടെ പ്രധാന ഉപകരണങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചു. താഴ്നന്ന പ്രദേശത്ത് നിലനില്‍ക്കുന്നതിനാല്‍ എല്ലാ വര്‍ഷവും ഇതു തന്നെയാണ് അവസ്ഥയിയെന്ന് അധികൃതര്‍ പറയുന്നു.
ഈ വിഷയത്തില്‍ പ്രതികരണം അറിയാന്‍ ബീഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഷിംലയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
