ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. 

തിരുവനന്തപുരം: ഇതുവരെ മഴക്കെടുതി കാര്യമായി ബാധിക്കാതിരുന്ന തിരുവനന്തപുരത്തും ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശം. ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി.

നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് വാമനപുരം നദിയും കരമനയാറും, കിള്ളിയാറും കുതിച്ചൊഴുകുന്നുണ്ട്. തീരത്തെ വീടുകളിലേക്ക് അർധരാത്രി മുതൽ വെള്ളം ഇരച്ചെത്തി. കരമന, ജഗതി,. ഗൗരീശപട്ടം , നെ്യാറ്റിൻകര തുടങ്ങി വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു..

മണ്ണന്തലയിലും ആര്യനാടും നിരവധി വീടുകൾ തകർന്നു. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വെള്ളത്തിനടിയിലായി. മരുന്നുകൾ മുകൾ നിലയിലേക്ക് മാറ്റി. ജില്ലയിൽ 21 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങി. മലയോര മേഖലകളിൽ വ്യാപകമായി കൃഷി നശിച്ചു. മരം വീണ് വൈദ്യുതി സംവിധാനം നിലച്ചതോടെ ഇന്നലെ മുതൽ പല പ്രദേശങ്ങളും ഇരുട്ടിലാണ്. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്, മഴ ശക്തമായി തുടരുന്നുണ്ട്.

..................................................................................................................................................

മഴക്കെടുതി: ഏറ്റവും പുതിയ വിവരങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തല്‍സമയം കാണാന്‍ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക