തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്നലെ മുതല്‍ ശക്തമായ മഴയാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരുന്ന 24 മണിക്കൂറിനകം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏഴു സെന്റീ മീറ്ററിനും പതിനൊന്നു സെന്റി മീറ്ററിനും ഇടയില്‍ കനത്തമഴ പെയ്‌തേക്കും. കേരള-ലക്ഷദ്വീപ് തീരത്ത്മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജാഗ്രതാ നിര്‍ദേശം നല്‍കി.

തെക്കന്‍ കേരളത്തില്‍ കടല്‍ ക്ഷോഭവും ശക്തമാണ്. തലസ്ഥാനത്ത് പലയിടങ്ങളിലും മരം വീണു ഗതാഗത തടസമുണ്ടായി. താഴ്ന്നയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ സേനമുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലോയരമേഖലകളിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.