Asianet News MalayalamAsianet News Malayalam

വെള്ളത്തിൽ മുങ്ങി നെടുമ്പാശേരി വിമാനത്താവളം ; ശനിയാഴ്ച വരെ സർവീസുകൾ റദ്ദാക്കി


കൊച്ചി: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങി.

heavy rain kochin nedumbasseri airport closed
Author
Kerala, First Published Aug 15, 2018, 11:00 AM IST

കൊച്ചി: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങി.ഇതോടെ വിമാനത്താവളത്തില്‍  നിന്നുള്ള വിമാന സർവീസുകൾ നാല് ദിവസത്തേക്ക് നിര്‍ത്തിവച്ചു.  ശനിയാഴ്ച വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സർവീസ് നടത്തുക.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ചെങ്കൽ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സർവീസുകളെ ബാധിച്ചത്. റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറി.

നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് പുലർച്ചെ നാലു മുതൽ ഏഴ് മണി വരെ നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,​ വെള്ളം കൂടിയതോടെ ഇത് ഉച്ചയ്ക്കു രണ്ട് മണി വരെ നീട്ടുകയായിരുന്നു. അതേസമയം, വിമാനത്താവളത്തിൽ യാത്രക്കാർക്കായി കൺട്രോൾ റൂം തുറന്നു. നന്പർ: 0484 – 3053500, 2610094.

Follow Us:
Download App:
  • android
  • ios