Asianet News MalayalamAsianet News Malayalam

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

  • മഴ ശക്തമാകുകയാണ് 
  • സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കലക്ടര്‍
heavy rain school holiday in 3 districts
Author
First Published Jul 10, 2018, 7:12 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നാളെ(ജൂലൈ 11) ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

ഇടുക്കി ജില്ലയില്‍ ഇതിനുപകരമായി ജൂലൈ 21 ന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പ്രവൃത്തി ദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇവ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios