ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. നിലയ്ക്കല്‍ - എരുമേലി റൂട്ടില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കാണ്.
നിലയ്ക്കല്‍: കഴിഞ്ഞ ദിവസം യുവതികള്‍ പ്രവേശിക്കാനെത്തിയതിനെ തുടര്‍ന്ന് സഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ വന്‍ ഒഴുക്ക്. നിലയ്ക്കല്‍ - എരുമേലി റൂട്ടില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കാണ്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയയില്‍ എണ്ണായിരത്തിലധികം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ രണ്ട് യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. യുവതികള്‍ ചന്ദ്രാനന്തം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് അടുത്തു. കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി മലകയറുന്നത്. എല്ലാ പ്രതിഷേധങ്ങളെയും വകഞ്ഞ് മാറ്റി പൊലീസ് സംഘം യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകുകയാണ്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ദ്രുതകര്‍മ്മ സേനയെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്.
