Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ രൂക്ഷമായ പുകശല്യം; നാട്ടുകാർക്ക് ശ്വാസ തടസ്സവും അസ്വസ്ഥതയും

ഇന്നലെ രാത്രി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തിലാണ് കൊച്ചി നഗരത്തിൽ പുക പടർന്നത്. ചിലർക്ക് കണ്ണെരിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നു. തീ പിടിത്തത്തിൽ അട്ടിമറിയെന്ന് മേയർ.

heavy smog in kochi people have breathing problems
Author
Kochi, First Published Feb 23, 2019, 9:54 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. വൈറ്റില, ചമ്പക്കര, കടവന്ത്ര, കുണ്ടന്നൂർ, മരട്, അമ്പലമുകൾ മേഖലകളിൽ കനത്ത പുക വ്യാപിക്കുകയാണ്. നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുന്നുണ്ട്.

ബ്രഹ്മപുരം പ്ലാന്‍റിലെ തീ ഇനിയും കെടുത്താനായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടരുകയാണ്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചിയിൽ വൻ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസം മാത്രം നാല് തവണ മാലിന്യക്കൂമ്പാരങ്ങൾക്ക് മേൽ തീ പടർന്നു.

ഇന്നലെ രാത്രിയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്. പ്ലാന്‍റിന്‍റെ ഒരറ്റത്ത് നാല് ഭാഗത്തു നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവുമായി.

Read More: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തുടർച്ചയായി തീപിടുത്തം; അട്ടിമറി സംശയമുന്നയിച്ച് മേയർ

അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഈ നിലപാട് തന്നെയാണ് മേയർ സൗമിനി ജയിനും ആവർത്തിക്കുന്നത്. എന്നാൽ സുരക്ഷ ഉറപ്പാക്കാതെ ഇനി ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ച് വളരെ പെട്ടെന്ന് തന്നെ പരിസരമാകെ പടർന്നതിൽ ദുരൂഹതയുണ്ടെന്ന്  അഗ്നിശമന സേനയും പറയുന്നു.

Follow Us:
Download App:
  • android
  • ios