വിവാഹ ചടങ്ങിന് പോകേണ്ട ആളുകള്‍ യാദൃശ്ചികമായി സെന്‍ട്രല്‍ ജയിലില്‍ എത്തിപ്പെട്ടാല്‍ എങ്ങനെയിരിക്കും? തെറ്റിദ്ധരിക്കേണ്ട ഇവര്‍ കുറ്റവാളികളായല്ല, മറിച്ച് അബദ്ധത്തില്‍ സെന്‍ട്രല്‍ ജയിലാവുകയായിരുന്നു. മലേഷ്യയില്‍ നിന്ന് ധാക്കയിലേക്ക് വിവാഹത്തിന് പോയ സംഘത്തിനാണ് അമിളി പറ്റിയത്.

ഒരു കുടുംബവും പൈലറ്റുമടക്കം അഞ്ചുപേരാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിപ്പെട്ടത്. ഹെലികോപ്ടര്‍ പറന്നിറങ്ങുന്നത് കണ്ട് പരിഭ്രാന്തരായ ജയിലധികൃര്‍ വന്നിറിങ്ങിയ യാത്രക്കാരെ പെട്ടന്ന് തന്നെ തടവിലാക്കി. തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഹെലികോപ്ടര്‍ വന്നിറങ്ങിയത്. 

എന്നാല്‍ ഹെലികോപ്ടര്‍ പറത്തിയ, വിരമിച്ച എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് അബദ്ധത്തില്‍ ജയിലിറങ്ങാന്‍ കാരണമായതെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിവാഹ സ്ഥലത്തേക്ക് പോകാന്‍ പോലീസ് അനുവദിച്ചു.