മുംബൈ: മുംബൈയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഗൊരേഗാവ് ആറെയ് കോളനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. 

ആകാശത്ത് വച്ച് അപകടത്തിലായ റോബിന്‍സണ്‍ ആര്‍44 എന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. ആള്‍താമസമില്ലാത്ത പ്രദേശത്തായതിനാല്‍ വന്‍ ദുന്തം ഒഴിവായി. നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.