തിരുവനന്തപുരം: കടല്‍ക്ഷേഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെപ്പറ്റി അറിയാന്‍ മെഡിക്കല്‍ കോളേജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 0471 2528647, 2528300 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കടൽക്ഷോഭത്തിൽപ്പെട്ട മൽസ്യതൊഴിലാളികളെ വ്യോമസേനയും നാവികസേനയും കോസ്റ്റ്‌ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കരയ്‌ക്കെത്തിച്ചത്. ഇവരിൽ പലരുടെയും ആരോഗ്യനില വഷളായിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ പലരുടെയും ബന്ധുക്കൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ചികിൽസയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാനും വിവരം അറിയാനുംവേണ്ടിയാണ് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങിയത്.