കുവൈത്ത്: പൊതുമാപ്പ് കാലത്ത് കുവൈത്തിലെ ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ വിവിധ പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡെസ്‌കുകള്‍ സജീവമായി. ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് ചൊവ്വാഴ്ച്ച ഔട്ട്പാസിനായി എത്തിയത്. ഇന്നലെ 3000-ല്‍ അധികം പേര്‍ക്ക് എംബസിയില്‍ നിന്ന് ഔട്ട്പാസിനുള്ള അപേക്ഷ നല്‍കിയിരുന്നു.
എംബസി പരിസരത്ത് അധികൃതരെ സഹായിക്കാനായി തമിഴ്, തെലുങ്ക്, കൂടാതെ മലയാളി സംഘടനകളായ കുവൈത്ത് കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്റര്‍, കെ.കെ.എം.എ, ഭാരതീയ പ്രവാസി പരീക്ഷത്ത് എന്നിവരുടെ ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പ്രകാരം അവ പൂരിപ്പിച്ച് അഞ്ച് ദിനാര്‍ ഫീസും അടച്ച് വേണം ഔട്ട്പാസിന് അപേക്ഷിക്കാന്‍.
ഔട്ട്പാസിന് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ട് എംബസിയില്‍ ഹാജരാവണം. അതിന് ശേഷം വിസ് അനുവദിച്ചിട്ടുള്ള ഗവര്‍ണറേറ്റിലെ റസിഡന്‍സി ഓഫീസില്‍ ബന്ധപ്പെട്ട് ക്ലളീയറന്‍സ് വാങ്ങിയാലേ നാട്ടിലേക്ക് മടങ്ങാനാകൂ. വരുദിവസങ്ങളില്‍ എംബസിയില്‍ നിന്ന് ഔട്ട്പാസുകള്‍ നല്‍കി തുടങ്ങും.
