മറ്റ് ജില്ലകളില്‍ നിന്നടക്കം കുട്ടനാട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ എത്തിക്കണം
ആലപ്പുഴ:കുട്ടനാട്ടിൽ പകർച്ചവ്യാധികൾ രൂക്ഷമാകാൻ സാധ്യതയെന്ന് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മടങ്ങവേയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തുന്നില്ല. മറ്റ് ജില്ലകളില്‍ നിന്നടക്കം കുട്ടനാട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ എത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പമ്പ നദി കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട് മേഖലയിൽ ഇന്നലെ വീണ്ടും വെള്ളം കയറിയിരുന്നു. കിണറുകളിൽ മലിനജലം കയറിയതോടെ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്. ആലപ്പുഴ- എടത്വ- ചക്കുളത്ത് കാവ് മേഖലകളിലെ കിണറുകള്‍ ഉള്‍പ്പെടെയുളള കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നിരുന്നു.
