വനിതകള്‍ക്കായി ഒരു കളരി പരിശീലന കേന്ദ്രം; പരിശീലിപ്പിക്കുന്നത് ഹേമലതാ ഗുരുക്കള്‍

First Published 8, Mar 2018, 12:11 PM IST
hemalatha
Highlights
  • കളരി സ്വയം രക്ഷക്ക് ഉചിതമെന്ന് വനിതകള്‍

കോഴിക്കോട്: ബാലുശേരി മുക്കില്‍ വനിതകള്‍ക്കായി ഒരു കളരി പരിശീലന കേന്ദ്രമുണ്ട്. ശ്രീശാസ്താകളരിയിലെ ഹേമലതാ ഗുരുക്കളുടെ കളരിയിൽ എഴുപതോളം വീട്ടമ്മമാരും പെണ്‍കുട്ടികളുമാണ് പരിശീലനത്തിന് എത്തുന്നത്. ഹേമലത ആറാംവയസ്സില്‍ കളരിയില്‍ ഇറങ്ങിയതാണ്.പിന്നീട്  പരിശീലകയായി. കാല്‍നൂറ്റാണ്ടിലേറെയായി വനിതകള്‍ക്ക് അഭ്യാസ മുറകള്‍ പരീശിലിപ്പിക്കുകയാണ് ഹേമലത ഗുരുക്കള്‍. മെയ്യഭ്യാസം മുതല്‍ ആയുധ
മുറകളില്‍ വരെ പരിശീലനം.

കളരിയില്‍ മാത്രമല്ല പഞ്ച ഗുസ്തിയിലും ഹേമലത ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഗുസ്തിയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും ജൂഡോയിലെ സംസ്ഥാന ചാമ്പ്യന്‍പട്ടവും ഒരു തവണ ഹേമലത സ്വന്തമാക്കിയിരുന്നു. മക്കളായ ഷനുത്തും അന്‍ജുഷയും അമ്മയെ പോലെ കളരി, ജൂഡോ എന്നിവയില്‍ മികവ് പ്രകടിപ്പിച്ചവരാണ്. മകള്‍ അന്‍ജുഷ ജൂഡോ പരിശീലക കൂടിയാണ്.
 

loader