തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹൈടെക് എടിഎം കവര്‍ച്ച ആറാം പ്രതിയായ റുമേനിയന്‍ പൗരന്‍ അലക്‌സാണ്ടര്‍ മരിയാനോ കെനിയയില്‍ പിടിയില്‍. പ്രതികള്‍ക്കുവേണ്ടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള പൊലീസ് കെനിയിലേക്ക് പോകും.
ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഹൈടെക് രീതിയില്‍ ബാങ്കു കവര്‍ച്ച നടത്തുന്ന രാജ്യാന്തര ശൃഖലയിലെ നാല് പേരാണ് ് തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളില്‍ തങ്ങി തട്ടിപ്പ് നടത്തിയത്. കോവളം, തമ്പാനൂര്‍, സ്റ്റാച്യു എന്നിവടങ്ങളിലെ ഹോട്ടലുകളിലായിരുന്നുയിരുന്നു ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇലി, ഫ്‌ലോറിക്, ക്രിസ്റ്റ്യന്‍ വിക്ടര്‍ എന്നീ റൂമേനിയന്‍ വംശജര്‍ താമസിച്ചിരുന്നു.
പിന്നീട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടിഎമ്മുകളില്‍ ക്യാമറയും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ പണം കവര്‍ന്നത്. മുംബൈയില്‍ നിന്നാണ് വ്യാജ എടിഎമ്മുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചത്.
