വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യം

എറണാകുളം: കോൺഗ്രസിലെ ഖദർ വിവാദത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ രംഗത്ത്. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണ്. വസ്ത്രത്തിലും ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഫാസിസ്റ്റ് ശക്തികളാണ് .കോൺഗ്രസ് നേതൃത്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല .ഖാദി ധരിച്ചല്ല ആദ്യം നിയമസഭയിൽ പോയതെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു

ഖദര്‍ രാഷ്ട്രപിതാവിന് ലാളിത്യം, അഹിംസ , സത്യം തുടങ്ങിയവയുടെ പ്രതീകമായിരുന്നു. ബ്രീട്ടിഷ് ചൂഷണത്തിനെതിരെ പോരാട്ടമായിരുന്നു. പക്ഷേ ഖദര്‍ ധരിക്കുന്ന കോണ്‍ഗ്രസുകാരുടെ പഴയ കേരളമല്ല , ഇന്ന് കളര്‍ വസ്ത്രം ധരിക്കുന്ന ന്യൂജനിന്‍റെ പുതിയ കേരളമെന്ന് പാര്‍ട്ടി നേതാവ് അജയ് തറയിൽ ഫേസ് ബുക്കില്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.‍ഇഷ്ടമുള്ള വസ്ത്രം യുവാക്കള്‍ക്ക് ധരിക്കാമെന്നാണ് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയത്.