കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം ഭാരതപുഴയിൽ നിന്ന് ചാക്കിൽ കെട്ടി താഴ്ത്തിയ 445 വെടിയുണ്ടകൾ കണ്ടെത്തി.നേരത്തെ 5 കുഴിബോംബുകൾ കണ്ടെത്തിയ സ്ഥലത്തിനു തൊട്ടടുത്തു തന്നെയായിരുന്നു വെടിയുണ്ടകളും കണ്ടെത്തിയത്.
കുഴിബോംബുകൾ കണ്ടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് വെടിയുണ്ടകളും പൗച്ചുകളും ഭാരതപുഴയിൽ കണ്ടെത്തിയത്.പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.സുരക്ഷ സേന ഉപയോഗിക്കുന്ന തോക്കുകളിലെ വെടിയുണ്ടകളാണ് ഇതെന്നാണ് പൊലീസ് നൽകുന്ന വിവരം
കഴിഞ്ഞ ദിവസം കുഴിബോംബു കണ്ടത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മഹാരാഷ്ട്രയിൽ ഉണ്ടാക്കിയ ബോംബുകളാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
