ഹൈക്കമാന്‍ഡ് അംഗീകരിച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്.  ഡിസിസി പ്രസിഡന്റ് പട്ടികയില്‍ എ ഗ്രൂപ്പിനുണ്ടായ പരാതിക്ക് തൊട്ടുപിന്നാലെയുണ്ടായ കെ മുരളീധരന്റെ വിമര്‍ശനവും രാജ്‌മോഹന്‍ ഉണ്ണിത്താനുമായുണ്ടായ ഏറ്റുമുട്ടലും പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ സംസ്ഥാന നേതാക്കളെ ഫോണില്‍ വിളിക്കുകയും പ്രരസ്യപ്രസ്താവന നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിനിടെ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റുമുട്ടലില്‍ അതൃപ്തി അറിയിച്ച എ കെ ആന്റണി സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ വേദനയുണ്ടെന്നും ഇത് കോണ്‍ഗ്രസിനെ പരിക്കേല്‍പ്പിച്ചുവെന്നും വിമര്‍ശിച്ചു. 

പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന.  ഹൈകേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കും.