ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രി കെ.കെ ശൈലജയ്ക്ക് വൻ തിരിച്ചടി. തനിക്കെതിരായ ഹൈക്കോടതി സിംഗിൾ ബഞ്ച് പരാമർശം നീക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് തള്ളി. ക്രിമിനൽ കേസ് പ്രതിയായ ഒരാൾ കമ്മീഷൻ അംഗമായതെങ്ങനെയെന്ന് വിശദീകരിക്കാൻ മന്ത്രി ബാധ്യസ്ഥയെന്ന് ഹൈക്കോടതിനിരീക്ഷിച്ചു. പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രി രാജിവെക്കേണ്ടിവരുമെന്ന് എ ജി കോടതിയെ അറിയിച്ചു.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന സിംഗിൾ ബഞ്ച് പരാമർശം നീക്കി കിട്ടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ എത്തിയ മന്ത്രിക്ക് കിട്ടിയത് ഇരട്ട പ്രഹരമാണ്. സിംഗിൾ ബ‌‌ഞ്ച് പരാമർശം നീക്കാൻ അവിടെ തന്നെ റിവ്യു ഹർജി നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ ഡിവിഷന ബ‌ഞ്ച് കമ്മീഷൻ തെറഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് നിരീകിഷിച്ചു. 12 കേസിൽ പ്രതിയായ ഒരാളെ കമ്മീഷൻ അംഗമായി നിയമിച്ചതെങ്ങനെയെന്ന് പറയാനുള്ള ബാധ്യസ്ഥത മന്ത്രിക്ക് ഉണ്ട്.

അംഗങ്ങളുടെ നിയമനത്തിന് ലോ സെക്രട്ടറി അംഗീകാരം നൽകിയെന്ന് എജി മറുപടി നൽകി. എന്നാൽ ക്രിമിനൽ കേസ് പ്രതിയെ നിയമിക്കാൻ എങ്ങനെ ലോ സെക്രട്ടറി അംഗീകാരം നൽകിയെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നിയമനത്തിന്‍റെ വിസ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.കമ്മഷന ചെയർമാനായ മന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും സെ,ക്ഷൻ കമ്മിറ്റി യോഗ്യതയില്ലാത്തതാണെന്നും നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതി പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രി രാജിവെക്കേണ്ടിവരുമെന്ന് എ.ജി കോടതിയെ അറിയിച്ചു. മന്ത്രി സിംഗില്‍ ബഞ്ച് ഉത്തരവിനെതിരെ മറ്റൊരു അപ്പീൽ ഹൈക്കോടതിയിൽ നൽകിയതിനാൽ കേസ് നാളെ വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.