ശബരിമലയിലെ പൊലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു പോലീസുകാരനെയും പൂർണമായി കയറു ഊരി വിടരുത് എന്ന് കോടതി എജിയോട് നിര്‍ദേശിച്ചു. ശബരിമലയില്‍ ചില ഐപിഎസ് ഓഫീസര്‍മാര്‍ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു പോലീസുകാരനെയും പൂർണമായി കയറു ഊരി വിടരുത് എന്ന് കോടതി എജിയോട് നിര്‍ദേശിച്ചു. ശബരിമലയില്‍ ചില ഐപിഎസ് ഓഫീസര്‍മാര്‍ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വരെ അപമാനിക്കുക ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വളരെ മോശം അനുഭവം ഉണ്ടായിട്ടും കോടതി അയാളുടെ പേര് പറയാത്തത് അയാളുടെ ഭാവി നശിപ്ലികേണ്ട എന്ന് കരുതിയാണെന്നും കോടതി വ്യക്തമാക്കി.
പേരെടുത്തു പറയാതെ ആണ് വിമർശനം. ചീഫ് ജസ്റ്റിസിന് ഈ കാര്യങ്ങള്‍ അറിയാമെന്നും കോടതി വിശദമാക്കി. സ്വമേധയാ കേസ് എടുക്കാൻ തുടങ്ങിയ ചീഫ് ജ്സ്റ്റിസിനോട് ജഡ്ജ് വേണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് കേസ് എടുക്കാതെ ഇരുന്നതെന്നും കോടതി വ്യക്തമാക്കി.
