ഷുഹൈബ് വധക്കേസ്: ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി

First Published 7, Mar 2018, 1:10 PM IST
high court against suhaib in murder case
Highlights
  • ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി
  •  അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി 
  • ഇത് യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി 

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി. അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി വ്യക്തമാക്കി. 

അന്വേഷണ സംഘത്തിന്‍റെ കൈ കെട്ടിയതായി തോന്നുന്നുവെന്നും കോടതി പറഞ്ഞു. പ്രതിയെ കയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല. മറയ്ക്ക് പിന്നില്‍ ആളുണ്ടെന്ന് സംശയിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും ചോദിച്ചു. 

തുടർ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം എന്നാൽ പലരും കൈകൾ കഴുകി പോകുന്നു.നിലവിലുള്ള അന്വേഷണം ഫലപ്രദമല്ല, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നില്ല .പക്ഷേ ഇതു പോരാ, പോലീസ് നീതിയുക്തമായ അന്വേഷണം നടത്താന്‍ തയ്യാറാക്കുമോ....? ഇത്രയും ദിവസം പ്രതികളെ കസ്റ്റിഡിയില്‍ കിട്ടിയിട്ടും അവരില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ നേടിയെടക്കാന്‍ പോലീസിന് സാധിച്ചില്ല. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ എന്ന് ചോദിച്ച കോടതി സമാനമായ നിരവധി കേസുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു. 

അതേസമയം ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രാവിലെ ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിയും സഭയിലെുടത്തത്. പോലീസ് കേസ് തെളിയിച്ച് കഴിഞ്ഞു; പ്രതികൾ എല്ലാം അറസ്റ്റിലായികൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുമുണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. 

loader