കൊച്ചി: വിജിലന്‍സ് മാര്‍ഗരേഖ ഉണ്ടാക്കാന്‍ റിട്ട. ഡിജിപിയെ ചുമതലപ്പെടുത്തിയതായി മാധ്യമ വാര്‍ത്തയുണ്ടെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും വിജിലന്‍സിനോട് ഹൈക്കോടതി.

മാര്‍ഗനിര്‍ദേശം ഉണ്ടാക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും ഇതിനിടയില്‍ മറ്റൊരാളെ നിയോഗിച്ചത് എന്തിനെന്ന് വിശദീകരിക്കണമെന്നും വിജിലന്‍സിനോട് കോടതി പറഞ്ഞു.