മാനേജ്മെന്റ് സീറ്റുകളില്‍ ഉപാധികള്‍ക്ക് വിധേയമായി സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാനേജ്മെന്റുകള്‍ക്ക് ഈ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കാം. ഈ വിഷയത്തിലുള്ള സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായതിനാല്‍ ഇത് റദ്ദാക്കുകയാണെന്നും ഹൈക്കോടതി അറിയിച്ചു.
ഇതനുസരിച്ച് മാനേജ്മെന്റ് സീറ്റുകളിലേക്ക് മനേജ്മെന്റുകള്‍ക്ക് അപേക്ഷ ക്ഷണിക്കാം. കുട്ടികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. മാനേജ്മെന്റുകള്‍ പ്രവേശനത്തിന് തയ്യാറാക്കുന്ന പ്രോസ്പെക്ടസിന് മേല്‍നോട്ട സമിതിയുടെ അംഗീകാരം നേടിയിരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
